Skip to main content

രുചിപ്പെരുമയുടെ കപ്പലോട്ടാൻ ഫുഡ് കോർട്ട് 

 

കോഴിക്കോടൻ രുചിപ്പെരുമയുടെ കപ്പലോട്ടാൻ ഫുഡ് കോർട്ട്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദർശന - വിപണന മേളയിൽ ഒരുക്കിയ ഫുഡ് കോർട്ടിലാണ് കുടുംബശ്രീ ജില്ലാ മിഷനും തീരമൈത്രിയും വ്യത്യസ്തമായ മലബാർ വിഭവങ്ങൾ വിൽപ്പനക്കായി  ഒരുക്കിയിരിക്കുന്നത്.

കുടുംബശ്രീ ജില്ലാ മിഷൻ അഞ്ച് സ്റ്റാളിലും തീരമൈത്രി ഒരു സ്റ്റാളിലുമായാണ് രുചിയുടെ വിസ്മയം തീർക്കുന്നത്. കടൽ കാറ്റേറ്റ് ചൂടുള്ള വിഭവങ്ങൾ കഴിക്കാം എന്നതിനാൽ നിരവധി പേരാണ് ഫുഡ് കോർട്ടിലെത്തുന്നത്.

വേനൽ ചൂടിന്റെ കാഠിന്യം ശമിപ്പിക്കാൻ വിവിധതരം  ജ്യൂസുകൾ, കോഴിക്കോടൻ എണ്ണക്കടികൾ, സീ ഫുഡുകൾ, മലബാർ സ്പെഷ്യൽ വിഭവങ്ങളായ ഉന്നക്കായ, ചട്ടി പത്തിരി, അതിശയ പത്തിരി, ഇറച്ചി പത്തിരി, ചിക്കൻ മമ്മൂസ്, കിളിക്കൂട്, സ്പ്രിംഗ് റോൾ, മുട്ട കബാബ്, പഴംപൊരി, മുളക് ബജി, ചിക്കൻ, ബീഫ്, മീൻ വിഭവങ്ങൾ, പൊറോട്ട, ദോശ, പുട്ട്, കപ്പ തുടങ്ങിയവയാണ് വിവിധ സ്റ്റാളുകളിൽ വിൽപ്പനക്കുള്ളത്.

date