Skip to main content

ബേപ്പൂർ നിയോജക മണ്ഡലത്തിലെ 15 റോഡുകൾക്ക്  ഒന്നരക്കോടി രൂപ അനുവദിച്ചതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്

 

കാലവർഷക്കെടുതിയിൽ ഗതാഗതയോഗ്യമല്ലാതായ മണ്ഡലത്തിലെ 15 റോഡുകൾക്ക് ഫ്ലഡ് ഫണ്ടിൽ ഉൾപ്പെടുത്തി  ഒന്നര കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോർപ്പറേഷൻ പരിധിയിൽ
കുത്തുകല്ല് റോഡ്, പാറയിൽ പല്ലൂനി റോഡ്, കോയാസ്- ബിസി റോഡ്, വാഴക്കാലി റോഡ്, മുണ്ടെപ്പാടം റോഡ്, കൽക്കുന്നത് ഈസ്റ്റ് റോഡ്, മേക്കയിൽ അത്തിക്കൽ റോഡ്, വെസ്റ്റ് മാഹി പരുത്തിക്കണ്ടി പറമ്പ് റോഡ്,                                                                                                     ഫറോക്ക് മുൻസിപ്പാലിറ്റിയിലെ കരുവൻതിരുത്തി വെസ്റ്റ് നല്ലൂർ റോഡ്, കാരാളിപ്പറമ്പ്  കളളിക്കൂടം റോഡ്,                                                                                                                                              കടലുണ്ടി ഗ്രാമപഞ്ചായത്തിലെ മണ്ണൂർ വളവ് ശ്രീപുരി റോഡ്, പട്ടത്താനം ആലുങ്കൽ റോഡ്, സിദ്ദിഖ് പള്ളി കൈതവളപ്പ്- കോസ്റ്റൽ പോലീസ് സ്റ്റേഷൻ റോഡ്, ശ്രീദേവി സ്കൂൾ പണിക്കരപറമ്പ് റോഡ്. രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ                                                                                                                                          കൃഷിഭവൻ റോഡ്, രാമനാട്ടുകര എൻ എച്ച് ചേലേമ്പ്ര (കെയർ വെൽ ) റോഡ് എന്നിവയ്ക്ക് 10 ലക്ഷം രൂപ വീതമാണ്  അനുവദിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.

date