Skip to main content

അറിയിപ്പുകൾ

 

പുനർ ക്വട്ടേഷൻ നോട്ടീസ് 

2023 വർഷത്തെ ട്രോൾ നിരോധന കാലയളവിൽ ( ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ)  ജില്ലയിൽ കടൽ പട്രോളിംഗ്, കടൽ  രക്ഷാപ്രവർത്തനം എന്നിവക്കായി ബോട്ടുകൾ വാടക വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് പുനർ ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ് 18 ന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ, ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ മുൻപാകെ സമർപ്പിക്കേണ്ടതാണ്. ലഭ്യമായ ക്വട്ടേഷനുകൾ അന്നേ ദിവസം 3.30  തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2414 074, 9496007052 

 

അതിഥി അധ്യാപക നിയമനം

താനൂർ സി.എച്ച്.എം. കെ. എം. ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2023-24 അധ്യയന വർഷത്തേക്ക് ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ് 
വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള
യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ  കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 18ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി കോളജിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി. ജി (55 ശതമാനം) യോഗ്യതയുള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0494 2582800 , gctanur.ac.in .

 

കാട വളർത്തൽ പരിശീലനം 

മലമ്പുഴ സർക്കാർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കാട വളർത്തലിൽ പരിശീലനം നൽകുന്നു. മെയ് 18ന് രാവിലെ 10  മണി മുതൽ വൈകീട്ട് നാല്‌ മണി വരെയാണ് പരിശീലനം. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9188522713 ,0491-2815454 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. പങ്കെടുക്കുന്നവർ ആധാർ കാർഡിൻ്റെ കോപ്പി കൊണ്ട് വരേണ്ടതാണെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

date