Skip to main content

എന്റെ കേരളം പ്രദർശന - വിപണ മേള: സ്വാഗതമോതി ഉരുവും മാനാഞ്ചിറയും

 

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ ഒരുക്കിയ എന്റെ കേരളം പ്രദർശന വിപണന മേളയിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്നത് ഭീമൻ ഉരു. കോഴിക്കോടിന്റെ പ്രധാന ആകർഷണങ്ങളായ മാനാഞ്ചിറ, പഴയ കടൽപ്പാലം, ലൈറ്റ്ഹൗസ്, പുലിമുട്ട്, റെയിൽവേ സ്റ്റേഷൻ ബോർഡ്, വസ്കോ ഡി ഗാമയുടെ ചിത്രം, എസ്. കെ പൊറ്റക്കാട് പ്രതിമ തുടങ്ങിയ കാഴ്ചകളാണ് ഉരുവിനൊപ്പം പ്രവേശന കവാടത്തിൽ ഒരുക്കിയിട്ടുള്ളത്.

മേള കാണാനെത്തുന്നവരുടെ കണ്ണുകൾ പ്രവേശന കവാടത്തിൽ ഒന്ന് ഉടക്കും എന്ന് കാര്യത്തിൽ തർക്കമില്ല. ബീച്ചിനോട് ചേർന്ന് തന്നെ ഈ കാഴ്ചകൾ ഒരുക്കിയത് മനോഹരമായ അനുഭവമാണെന്ന് മേളക്ക് എത്തുന്നവർ തന്നെ പറയുന്നു. കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും പ്രവേശന കാവടത്തിൽ ഒരുമിച്ച് കൊണ്ടുവരാൻ സാധിച്ചു എന്നതാണ് പ്രധാന പ്രത്യേകത.

കവാടത്തിലെ കാഴ്ചകൾ ആസ്വദിച്ച് കഴിഞ്ഞ് പ്രധാന പവലിയനിലേക്ക് പ്രവേശിക്കുന്നവരെ കാത്തിരിക്കുന്നത് വിവിധ വകുപ്പുകളുടെ മനോഹരങ്ങളായ സ്റ്റാളുകളാണ്. ഫോട്ടോയെടുക്കാനും ഉത്പന്നങ്ങൾ വാങ്ങാനും പുതിയ അറിവുകൾ നേടാനും സൗകര്യമൊരുക്കിയാണ് സ്റ്റാളുകൾ സജീകരിച്ചിട്ടുള്ളത്.

date