Skip to main content
adalath

കരുതലും കൈത്താങ്ങും അദാലത്ത് :  രണ്ട് വർഷമായി കെട്ടിടനമ്പർ ഇല്ല; വീട്ടമ്മയുടെ പരാതിയിൽ അടിയന്തര നടപടി

 

വീടിന് കെട്ടിട നമ്പർ ലഭിക്കാതിരുന്ന വീട്ടമ്മയുടെ പരാതിയിൽ കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തിൽ അടിയന്തര നടപടി. രണ്ട് വർഷമായി കെട്ടിട നമ്പർ ലഭിക്കാൻ ശ്രമം തുടരുന്നുവെങ്കിലും ഇതുവരെയും പരിഹാരമായില്ല എന്ന പരാതിയുമായാണ് കുന്നുകര നോർത്ത് കുത്തിയത്തോട് വിതയത്തിൽ വീട്ടിൽ ഡെയ്‌സി ആന്റണി അദാലത്ത് വേദിയിൽ എത്തിയത്. 

പരാതി പരിഗണിച്ച വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഒരാഴ്ചയ്ക്കുള്ളിൽ (മെയ് 21 ന് ) കെട്ടിട നമ്പർ അനുവദിക്കാൻ നിർദേശിച്ചു. ആദ്യം വില്ലേജ് ഓഫീസർ സ്ഥിതിഗതികൾ പരിശോധിച്ച് റിപ്പോർട്ട് നൽകണം. അതിന്റെ അടിസ്ഥാനത്തിൽ ഉത്തരവ് നൽകുകയും കെട്ടിടനമ്പർ അനുവദിക്കുകയും ചെയ്യണം. 

തന്റെ ഏറെ നാളത്തെ പരാതിക്ക് പരിഹാരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് നിറ കണ്ണുകളോടെ ഡെയ്‌സി ആന്റണി പറഞ്ഞു. ഇത്രയും നാൾ പരാതിയുമായി നിരവധി ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു. അതിന് പരിഹാരം കണ്ടെത്തിയ സന്തോഷത്തിലാണ് ഡെയ്സി മടങ്ങിയത്.

date