Skip to main content

സന്ധ്യയ്ക്ക് ഇനി സ്വയംതൊഴിൽ സ്വപ്നമല്ല: അദാലത്തിൽ ധനസഹായം ഉറപ്പായി

ഭർത്താവ് ആത്മഹത്യ ചെയ്ത കിളിമാനൂർ സ്വദേശി സന്ധ്യ അദാലത്തിനെത്തിയത് സ്വയം തൊഴിൽ ചെയ്യുന്നതിന് ധനസഹായം വേണമെന്ന ആവശ്യവുമായാണ്. അഞ്ചുവയസ്സുള്ള മകനും വൃദ്ധരായ  മാതാപിതാക്കളും ഉൾപ്പെടുന്ന തന്റെ കുടുംബത്തിന്റെ വിശപ്പകറ്റാൻ ഒരു വരുമാന മാർഗം തേടിയെത്തിയ സന്ധ്യയെ കൈവിടാതെ ചിറയിൻകീഴ് താലൂക്ക്തല അദാലത്ത് ചേർത്തു നിർത്തി. അദാലത്ത് ദിവസം ലഭിച്ച അപേക്ഷയാണെങ്കിലും, കുടുംബത്തിന്റെ കഷ്ടത മനസിലാക്കി മന്ത്രി വി. ശിവൻകുട്ടി ഉടനടി ആവശ്യം പരിഗണിക്കുകയും പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന സന്ധ്യയെ ഏക വരുമാനദായകൻ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ ധനസഹായമായി അനുവദിക്കുകയും ചെയ്തു. വാടകവീട്ടിൽ കഴിയുന്ന സന്ധ്യയുടെ കുടുംബത്തിനെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിൽ നടപടിസ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി.

date