Skip to main content
Shaji

കരുതലും കൈത്താങ്ങും: പെൻഷൻ അനുവദിച്ചു; അദാലത്ത് വേദിയിൽ നിറപുഞ്ചിരിയുമായി ഷാജി

 

പെൻഷൻ തുക ഉടൻ ലഭിക്കുമെന്ന മന്ത്രിയുടെ ഉറപ്പിൽ അദാലത്ത് വേദിയിൽ നിന്നും നിറപുഞ്ചിരിയോടെ മടങ്ങി പറവൂർ സ്വദേശി  ടി.എസ് ഷാജി. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന ഷാജിയുടെ പരാതി പരിഗണിച്ച മന്ത്രി പി.രാജീവ് പെൻഷൻ അനുവദിക്കാനും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് കുടിശ്ശിക നൽകണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

പറവൂർ താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലൂടെയാണ് പറവൂർ  ചെറിയ പനപിള്ളി തിരുത്തുമ്മൽ വീട്ടിൽ ഷാജിയുടെ പരാതിക്ക് പരിഹാരമായത്. കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2022 ഒക്ടോബർ മുതലുള്ള പെൻഷൻ കുടിശ്ശികയും ഷാജിക്ക് ലഭ്യമാക്കാൻ അദാലത്തിലൂടെ നടപടിയായി.

date