Skip to main content
ചെല്ലപ്പ൯

കരുതലും കൈത്താങ്ങും അദാലത്ത് : വഴിത്തർക്കത്തിനും പരിഹാരം

നിരവധി കാലമായുള്ള വഴിത്തർക്കത്തിന് പരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയുമായാണ് പറവുത്തറ കൊല്ലേരിത്തറ വീട്ടിൽ കെ.എം ചെല്പപ്പ൯ പ്രായത്തിന്റെ അവശതകൾ മറന്ന് കരുതലും കൈത്താങ്ങും പറവൂർ താലൂക്ക് തല അദാലത്തിലേക്ക്   എത്തിയത്. പറവൂർ വില്ലേജിൽ  ചെല്ലപ്പന്റെ ഉടമസ്ഥതയിലുള്ള
ഭൂമിയുടെ പടിഞ്ഞാറ് വശത്തെ വഴിക്ക് അവകാശമുന്നയിച്ച് അയൽവാസി മുന്നോട്ടുവന്നിരുന്നു. ഇതിനെ തുടർന്ന് നാളുകളായി അപേക്ഷകൾ സമർപ്പിച്ചിരുന്നെങ്കിലും നടപടി ലഭിച്ചിരുന്നില്ല.  ഈ സാഹചര്യത്തിലാണ് കരുതലും കൈത്താങ്ങും അദാലത്തിൽ ചെല്ലപ്പൻ അപേക്ഷ സമർപ്പിച്ചത്. നാളുകളായി നേരിടുന്ന പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാവും എന്ന ഉറപ്പ് ലഭിച്ച സന്തോഷത്തിലാണ് ചെല്ലപ്പൻ. ചെല്ലപ്പന്റെ പരാതി ഒരു മാസത്തിനുള്ളിൽ പരാതി പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. ഒരു മാസത്തിനുള്ളിൽ സംയുക്ത പരിശോധന  നടത്തി പ്രശ്നം പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പിനും, തഹസിൽദാർക്കും നിർദ്ദേശം നൽകി.

date