Skip to main content

നിരക്ക് പരിഷ്‌ക്കരണം; വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് നടത്തി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കണമെന്ന വൈദ്യുതി ബോർഡിന്റെ അപേക്ഷയിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് നടത്തി. നാലു മേഖലകളായാണു തെളിവെടുപ്പ് നടത്തിയത്. ഇതിലുള്ള അവസാന പൊതുതെളിവെടുപ്പ് തിങ്കളാഴ്ച തിരുവനന്തപുരം വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് ഹാളിൽ നടന്നു.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ ചെയർമാൻ ടി.കെ ജോസ്അംഗങ്ങളായ ബി പ്രദീപ്എ.ജെ വിൽസൺ എന്നിവരുടെ നേതൃത്വത്തിലാണു തെളിവെടുപ്പ് നടത്തിയത്. നേരത്തേ കോഴിക്കോട്പാലക്കാട്എറണാകുളം എന്നിവിടങ്ങളിലും തെളിവെടുപ്പ് സംഘടിപ്പിച്ചിരുന്നു. പൊതുജനങ്ങളും തൽപരകക്ഷികളും തെളിവെടുപ്പിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ സമർപ്പിച്ചു.

കമ്മീഷൻ സെക്രട്ടറി സി.ആർ. സതീഷ് ചന്ദ്രൻടെക്നിക്കൽ കൺസൾട്ടന്റ് പി.വി. ശിവപ്രസാദ്കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർസംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ പ്രതിനിധികൾസംസ്ഥാന പുനരുപയോഗ ഊർജ്ജ സംരംഭക പ്രതിനിധികൾഡൊമസ്റ്റിക് ഇലക്ട്രിസിറ്റി കൺസംഷൻ അസോസിയേഷൻ പ്രതിനിധികൾകേരള ടെലിവിഷൻ അസോസിയേഷൻ പ്രതിനിധികൾ,  തുടങ്ങി 20 പരം സംഘടനകളും വ്യക്തികളും പങ്കെടുത്തു.

പി.എൻ.എക്‌സ്. 2146/2023

date