Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കമ്പ്യൂട്ടർ പ്രോഗ്രാമറെയും  മാനേജ്മെന്റ്, കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെയും നിയമിക്കുന്നു. 

കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ഐ.എച്ച്.ആർ.ഡി. അല്ലെങ്കിൽ ഡി.റ്റി.ഇ.ൽ നിന്നുള്ള പി.ജി.ഡി.സി.എ. അല്ലെങ്കിൽ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിനായി മെയ് 26 -ന് ഉച്ചക്ക് രണ്ടിന് കോളേജിൽ എത്തണം.

ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് അതത് വിഷയങ്ങളിൽ 55% മാർക്കോടെയുള്ള പി.ജി.യാണ് യോഗ്യത. നെറ്റ്, എം.ഫിൽ, പി.എച്ച്.ഡി.യുള്ളവർക്ക് മുൻഗണന. വിവിധ വിഷയങ്ങളിൽ അഭിമുഖം നടക്കുന്ന തീയതിയും സമയവും ചുവടെ;
മാനേജ്‌മെന്റ് (25-ന് രാവിലെ 9.30), കോമേഴ്‌സ് (25-ന് രാവിലെ 11), കമ്പ്യൂട്ടർ സയൻസ് (26 -ന് രാവിലെ 10), ഇലക്ട്രോണിക്‌സ് (27 -ന് രാവിലെ 10), മാത്തമാറ്റിക്‌സ് (27 -ന് ഉച്ചയ്ക്ക് ഒരു മണി). ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം കോളേജ് പ്രിൻസിപ്പാൾ ഓഫീസിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0479- 2485370, 2485852, 854700518.
 

date