Skip to main content

അധ്യാപക സംഗമം

 പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളം ബി.ആർ.സി തലവടിയും സംയുക്തമായി നടത്തുന്ന അധ്യാപക സംഗമം 2023 തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ, എൽ.പി, യു.പി. വിഭാഗം  അധ്യാപകരാണ് നാല് ദിവസത്തെ അവധിക്കാല അധ്യാപക ശാക്തീകരണ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.

തലവടി ഗവൺമെൻ്റ് ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ തലവടി എ.ഇ.ഒ. കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്, ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജി. ഗോപലാൽ, തലവടി ജി.വി.എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ എസ്. സാജിത, ജി.വി.എച്ച്.എസ്.എസ് വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ പി.ആർ. സുജ, തലവടി ബി.ആർ.സി. ട്രെയിനർ വി.എൻ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

date