Skip to main content

ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പ് സമാപിച്ചു

നിർമ്മിത ബുദ്ധി വ്യാപകമാകുന്നതോടെ നിലവിലുള്ള പല ജോലികളും അപ്രസക്തമാകുമെങ്കിലും ഒരുപാട് പുതിയ മേഖലകൾ തുറന്നു വരുമെന്ന് സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോക്ടർ പ്രഹ്ളാദ് വടക്കേപ്പാട്ട് പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകൾ പഠിക്കുന്നതിലുപരി സൃഷ്ടിപരമായ മികവുകൾ ആയിരിക്കും നാളെ കൂടുതൽ അവസരങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.     കളമശ്ശേരി സ്റ്റാർട്ട്അപ്പ് മിഷനിൽ നടന്നുവന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പിന്റെ രണ്ടാം ദിവസം ചാനൽ ഐആം ഡയറക്ടർ നിഷാ കൃഷ്ണൻ, പ്രശസ്ത ആനിമേറ്റർ സുധീർ പി വൈ, അസിമോവ് ടെക്നോളജീസ് ടീം, ഫ്യൂച്ചർ ത്രീഡി സി. ഇ.ഒ കുളക്കട പ്രദീപ്, ഫ്യൂസിലേജ് ഡയറക്ടർ ദേവൻ ചന്ദ്രശേഖരൻ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ്  ജില്ലാ ക്യാമ്പുകളിൽ നിന്നും തിരഞ്ഞെടുത്ത 130 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൽ മികവ് പ്രകടിപ്പിച്ച കുട്ടികൾക്ക് സ്റ്റാർട്ട്അപ്പ് മിഷനുമായി സഹകരിച്ച് ഇന്നൊവേഷൻ പരിശീലനങ്ങൾ കൈറ്റ് ഏർപ്പെടുത്തുമെന്ന് സി ഇ ഒ കെ. അൻവർ സാദത്ത് പറഞ്ഞു.

date