Skip to main content

എന്റെ കേരളം മീഡിയ കവറേജ്-പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ മികച്ച കവറേജിനുള്ള വിവിധ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 

മികച്ച കവറേജിനുള്ള പുരസ്കാരം പത്രം- ദേശാഭിമാനി, ചാനല്‍- കേരളവിഷൻ, ഓൺലൈൻ- ന്യൂസ് കേരള.കോം, എഫ് എം റേഡിയോ- ഹെലോ റേഡിയോ 90.8 എന്നിവർ നേടി.

മികച്ച റിപ്പോര്‍ട്ടിനുള്ള പുരസ്കാരം പത്രം-കൃഷ്ണകുമാര്‍ ആമലത്ത് (കേരളകൗമുദി), ചാനല്‍- ജെ അജീഷ് കുമാർ (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവർ നേടി

ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ദീപികയിലെ ഫോട്ടോഗ്രാഫര്‍ ടോജോ പി ആന്റണി നേടി.

date