Skip to main content
തൃപ്രയാർ സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം ചെയ്തു

തൃപ്രയാർ സബ്ബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം ചെയ്തു.

സർക്കാരിന്റെ രണ്ടാം വാർഷികത്തൊടനുബന്ധിച്ച് നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച സബ്ബ് രജിസ്ട്രാർ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറെൻസിങ്ങിലൂടെ  രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.സി സി മുകുന്ദൻ എം എൽ എ അധ്യക്ഷനായി.

കിഫ്ബിയുടെ നേതൃത്വത്തിൽ 1.18 കോടി രൂപ ചിലവഴിച്ചാണ്  നിർമ്മാണം. കെട്ടിടത്തിൽ ഓഫീസറൂമുകൾ ഫ്രണ്ട് ഓഫീസ്, കോൺഫറൻസ് റൂം, ബാത്റൂം സൗകര്യം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ ഉൾപ്പടെ  പ്രയോജനപ്പെടുത്തി കാര്യക്ഷമമായ രീതിയിൽ സേവനങ്ങൾ സബ് രജിസ്ട്രാർ ഓഫീസ് ലഭ്യമാക്കും.

ചടങ്ങിൽ  ടി എൻ പ്രതാപൻ എം പി മുഖ്യഅഥിതിയായി.ജില്ലാ പഞ്ചായത്തംഗം മഞ്ഞുള്ള അരുണൻ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗിരിജ, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ആർ ദിനേശൻ, രജിസ്‌ട്രേഷൻ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഒ എ സതീഷ്, ജില്ലാ രജിസ്ട്രാർ ജനറൽ മരിയ ജൂഡി ,സബ് രജിസ്ട്രാർ ബി ബി നഗീന തുടങ്ങിയവർ പങ്കെടുത്തു.

date