Skip to main content

രാജന് സമാധാനമായി ; സഹോദരിയ്ക്ക് സർക്കാർ തണലായി

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ നടന്ന മുകുന്ദപുരം താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തിൽ കാരകുളങ്ങര സ്വദേശി എൻ.കെ രാജന് ആശ്വാസവും സമാധാനവും. അദാലത്തിൽ സഹോദരി യെ സർക്കാർ സംവിധാനത്തിൽ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചു.

അറുപത് കഴിഞ്ഞ രാജന് വീടു വീട്ടിറങ്ങി പോകുന്ന 68 വയസ്സുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള സഹോദരിയെ ഒറ്റയ്ക്ക് നോക്കാനുള്ള ശേഷിയില്ല. രാജനും ഭാര്യ കസ്തൂരിയും മാത്രമാണ് വീട്ടിലുള്ളത്. സഹോദരി എല്ലായിപ്പോഴും എവിടേയ്ക്ക് എന്നറിയാതെ ഇറങ്ങി പോകുന്ന ആളുമാണ്. 

അദാലത്തിൽ പരാതി പരിഗണിച്ച പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ രാജന്റെ സഹോദരിയ്ക്ക് ചികിത്സ നൽകി സർക്കാരിന്റെ കീഴിലുള്ള ഹോമിൽ പുനരധിവസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

date