Skip to main content
മൂരിയാട് പഞ്ചായത്തിലെ മുണ്ടക്കൽ ഹൗസിലെ ഷീബ അദാലത്തിൽ നിന്ന് തന്നെ റേഷൻ കാർഡ് ലഭിച്ചു

അദാലത്തിൽ തന്നെ റേഷൻ കാർഡ്; മനസ് നിറഞ്ഞ് ഷീബയും മിനി ജോയിയും

റേഷൻ കാർഡുകൾ കൊണ്ട് കിട്ടുന്ന അവകാശങ്ങളും അനുകൂല്യങ്ങളും ഒട്ടും ചെറുതല്ല. അർഹതപ്പെട്ടവർക്ക് മുൻഗണന കാർഡുകൾ നൽകി അവരെ ചേർത്തു പിടിക്കുകയാണ് സർക്കാർ. ഇരിങ്ങാലക്കുടയിൽ  നടന്ന കരുതലും കൈതാങ്ങ് അദാലത്തിൽ ഷീബയെയും മിനി ജോയിയെയും ചേർത്തുപിടിക്കുകയാണ് മുന്നോട്ടുള്ള ജീവിതത്തിൽ ആശ്വാസത്തിന്റെ കിരണങ്ങൾ നൽകി.

മൂരിയാട് പഞ്ചായത്തിലെ മുണ്ടക്കൽ ഹൗസിലെ ഷീബ അദാലത്തിൽ നിന്ന് തന്നെ റേഷൻ കാർഡ് ലഭിച്ച സന്തോഷത്തിലാണ്. വൃക്ക രോഗിയായ ഭർത്താവ് സാഗറിന്റെ ചികിത്സയ്ക്ക് മുൻഗണനന വിഭാഗത്തിൽ ലഭിച്ച റേഷൻ കാർഡ് ഏറെ സഹായകരമാണെന്നും അദാലത്തിൽ വെച്ച് തന്നെ നേരിട്ട് കാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഷീബ പറഞ്ഞു.

 വെല്ലുവിളി സാഹചര്യങ്ങളെയെല്ലാം നേരിട്ട് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്ന മിനി ജോയിക്ക് ഏറെ കരുത്തു നൽകുന്നതാണ് മുൻഗണന വിഭാഗത്തിലുള്ള റേഷൻ കാർഡ്. രണ്ട് പെൺകുട്ടികളും അമ്മയും മാത്രമുള്ള മിനി ജോയിയ്ക്ക് വലിയൊരു കൈത്താങ്ങാണ് അദാലത്തിൽ ലഭിച്ച മുൻഗണന വിഭാഗത്തിലെ കാർഡ്.

date