Skip to main content
എന്റെ കേരളത്തിൻ്റെ സമാപന ദിനത്തിൽ ആൽമരം മ്യൂസിക് ബാന്റ്.

എന്റെ കേരളത്തിൻ്റെ കിടിലൻ വൈബിനൊപ്പം ആൽമരവും

സർക്കാരിന്റെ വികസനപൂരക്കാഴ്ചകളുടെ സമാപന ദിനത്തിൽ സാംസ്കാരിക നഗരിയെ ത്രസിപ്പിച്ച് ആൽമരം മ്യൂസിക് ബാന്റ്. യുവതയുടെ കേരളം എന്ന ആശയത്തെ അക്ഷരാർത്ഥത്തിൽ ഉണർത്തുന്നതായിരുന്നു ആൽമരം സംഗീത നിശ. ആസ്വാദകർക്കൊപ്പം പാടിയും ആടിയും  കിടിലൻ വൈബ് തീർത്ത് ആൽമരം ബാൻഡ് സദസ്സിനെ കൈയിലെടുത്തു. 

ഓമൽ കൺമണി ഇതിലേ വാ..... എന്ന ഗാനത്തിൽ തുടങ്ങി ഒരു കിന്നരഗാനം, ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്, ഉന്നം മറന്ന് തെന്നി പറന്ന് തുടങ്ങിയ തിമിർപ്പൻ ഗാനങ്ങളും ശ്രീരാഗമോ.... തുടങ്ങിയ മെലഡികളും ആൽമരത്തിൽ പൂത്തു. 

ആൽമരം പൊഴിയിച്ച ഗാനങ്ങളിൽ പൂര നഗരിയൊന്നാകെ ആവേശ തിരയിലാണ്ടു. രണ്ടര മണിക്കൂറോളം എന്റെ കേരളം പ്രധാന വേദി ഇമ്പമാർന്ന കാഴ്ചയ്ക്ക് സാക്ഷിയായി. യുവത്വത്തിന്റെ ആവേശകരമായ പങ്കാളിത്തം കലാസന്ധ്യയെ അവസാന ദിവസവും ധന്യമാക്കി.

date