Skip to main content

ജില്ലാ വിജിലൻസ് കമ്മിറ്റി യോഗം ഇന്ന് (മെയ് 17)

പൊതുജനങ്ങൾക്ക് സർക്കാരിൽ നിന്നും ലഭിക്കേണ്ട സേവനങ്ങൾ യഥാസമയം ലഭിക്കുന്നതിനും സർക്കാർ സേവനങ്ങൾ അഴിമതി വിമുക്തമാക്കുന്നതിനും ജനസേവനം കാര്യക്ഷമമാക്കുന്നതിനുമായി ജില്ലാ വിജിലൻസ് കമ്മിറ്റിയുടെ യോഗം ഇന്ന് (മെയ് 17) രാവിലെ 10.30 ന് കുടപ്പനക്കുന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിലെ ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകളിലെ ജില്ലാ മേധാവികൾ, വിജിലൻസ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾക്ക് യോഗത്തിൽ പരിഹാരം കണ്ടെത്താവുന്നതാണെന്ന് ജില്ലാ വിജിലൻസ് കമ്മിറ്റി ചെയർമാൻ അറിയിച്ചു.

date