Skip to main content
സുഭിക്ഷ കേരളം- 500 ഏക്കര്‍ കൃഷി പദ്ധതിക്ക് സംസ്ഥാനതല തുടക്കം  സംസ്ഥാനത്ത് ഓരോ ജില്ലയിലും ഓരോ വിളകളുമായി സഹകരണ വകുപ്പ് രംഗത്തിറങ്ങും: മന്ത്രി വി.എന്‍. വാസവന്‍

സുഭിക്ഷ കേരളം- 500 ഏക്കര്‍ കൃഷി പദ്ധതിക്ക് സംസ്ഥാനതല തുടക്കം സംസ്ഥാനത്ത് ഓരോ ജില്ലയിലും ഓരോ വിളകളുമായി സഹകരണ വകുപ്പ് രംഗത്തിറങ്ങും: മന്ത്രി വി.എന്‍. വാസവന്‍

 സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ മുന്നേറ്റം ലക്ഷ്യമിട്ട് സഹകരണ വകുപ്പ് ഓരോ ജില്ലയിലും ഓരോ വിളകള്‍ ഉത്പ്പാദിപ്പിക്കുന്ന 500 ഏക്കര്‍ കൃഷി പദ്ധതിക്ക് തുടക്കമിടുകയാണെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. സുഭിക്ഷ പദ്ധതിയുടെ തുടര്‍ച്ചയായാണ് പരിപാടി. സഹകരണ വകുപ്പ് നടത്തുന്ന സുഭിക്ഷ കേരളം- 500 ഏക്കര്‍ കൃഷി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഹമ്മയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഓണ്‍ലൈനിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള മൂന്നാം നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് 24 പദ്ധതികളാണ് പുതുതായി മുന്നോട്ട് വെക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിലെ എറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് സുഭിക്ഷ കേരളം. ഓരോ ജില്ലയ്ക്കും ഓരോ വിള എന്ന് നിശ്ചയിച്ച് വ്യത്യസ്തങ്ങളായ വിളകള്‍ ഉത്പ്പാദിപ്പിക്കുക എന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയും ധാന്യ കൃഷിയും പദ്ധതിയിലൂടെ മുന്നോട്ട് വെക്കുന്നത്. ജില്ലയില്‍ ഏത്തവാഴ കൃഷിക്കാണ് പ്രധാന്യം നല്‍കുന്നത്. 400ഓളം ഉത്പ്പന്നങ്ങള്‍ ഉത്പാദിപ്പിച്ച് സഹകരണ മേഖലയിലൂടെ വിതരണം ചെയ്യാന്‍ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മുഹമ്മ ലൂഥറന്‍ സ്‌കൂളിന് വടക്കുവശം മൂപ്പിരി പാലത്തിന് സമീപം നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍ എം.ജി. പ്രമീള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആര്‍. നാസര്‍ ജെ.എല്‍. ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു.

ജില്ല സഹരണസംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.പി. ഹിരണ്‍, കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. സന്തോഷ് കുമാര്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍, ജില്ല പഞ്ചായത്ത് അംഗം വി. ഉത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം കെ.എസ് സുരേഷ്, ജില്ല സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ട്ടര്‍ പി. സുനില്‍കുമാര്‍, ജില്ല സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.പി. ഹിരണ്‍, അസിസ്റ്റ് രജിസ്ട്രാര്‍ (ജനറല്‍) എല്‍. ജ്യോതിഷ് കുമാര്‍, കേരള കോ - ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയന്‍ ജില്ല സെക്രട്ടറി മനു ദിവാകരന്‍, ജില്ല സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്മാരായ എ.എസ് സാബു, എസ്.നസീം, മുരളി തഴക്കര, ജനപ്രതിനിധികള്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ നടത്തിയത്. 
 

date