Skip to main content

ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

        നാഷണൽ മെഡിക്കൽ കമ്മീഷനിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളിൽ നിന്നും സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നുള്ള പ്രൊവിഷണൽ രജിസ്ട്രേഷൻ നേടിയ എഫ്.എം.ജി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നോട്ടിഫിക്കേഷനും അപേക്ഷ ഫോമിനും www.dme.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഇ-മെയിൽfmginternkerala@gmail.com.

പി.എൻ.എക്‌സ്. 2176/2023

date