Post Category
നിയമസഭാ സമിതി യോഗം 24ന് കാസർഗോഡ്
കേരള നിയമസഭ-യുവജനകാര്യവും സംബന്ധിച്ച സമിതി (2021-23) മേയ് 24നു രാവിലെ 10.30ന് കാസർഗോഡ് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്ന് ജില്ലയിൽ നിന്നും സമതിക്ക് ലഭിച്ച ഹർജികളിന്മേൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും. യുവജനങ്ങളിൽ നിന്നും യുവജനസംഘടനകളിൽ നിന്നും പുതിയ പരാതികൾ സ്വീകരിക്കും.
സമിതി മുമ്പാകെ പരാതി സമർപ്പിക്കുവാൻ താത്പര്യമുള്ള വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും യോഗത്തിൽ ഹാജരായി സമിതി അധ്യക്ഷനെ അഭിസംബോധന ചെയ്ത് തയ്യാറാക്കിയ കയ്യൊപ്പ് രേഖപ്പെടുത്തിയ പരാതികൾ/അപേക്ഷകൾ സമർപ്പിക്കാം.
പി.എൻ.എക്സ്. 2188/2023
date
- Log in to post comments