Skip to main content

സർട്ടിഫിക്കറ്റ് കോഴ്സ് രണ്ടാം ഘട്ട സമ്പർക്ക ക്ലാസ്

        കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പി. എസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യറിന്റെ ഒൻപതാമത് ബാച്ച് രണ്ടാം ഘട്ട സമ്പർക്ക ക്ലാസുകൾ ജൂൺ 3, 4 തീയതികളിൽ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്. ഗേൾസ് സ്കൂളിലും 10, 11 തീയതികളിൽ തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും 17, 18 തീയതികളിൽ എറണാകുളം പത്തടിപ്പാലം മെട്രോ സ്റ്റേഷനു സമീപമുള്ള പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് മിനി കോൺഫറൻസ് ഹാളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.15 വരെ നടത്തും.  കോഴ്സിന്റെ ഫീസ് അടച്ച് രേഖകൾ ഹാജരാക്കിയിട്ടുള്ള പഠിതാക്കൾക്ക് ക്ലാസ്സിൽ പങ്കെടുക്കാവുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക് നിയമസഭയുടെ വെബ്സൈറ്റിൽ (www.niyamasabha.orgപ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.  ഫോൺ: 0471-2512662/2453/2670.

പി.എൻ.എക്‌സ്. 2190/2023

date