Skip to main content

അറിയിപ്പുകൾ

 

കൂടിക്കാഴ്ച 

കല്ലായി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്‌.ടി മാത്തമാറ്റിക്സ് തസ്തികയിൽ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച മെയ് 24ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ നടക്കും. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം (പകർപ്പുൾപ്പെടെ) ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 - 2323962 

 

അപേക്ഷ ക്ഷണിച്ചു

സ്ത്രീ ശാക്തീകരണം, സുരക്ഷ, സംരക്ഷണം എന്നിവ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുളള മിഷൻ ശക്തി പദ്ധതി നടപ്പിലാക്കുന്നതിന്  ജില്ലാ വനിതാ ശിശു വികസന ഓഫീസിനു കീഴിൽ ജില്ലാ ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: മെയ് 30 വൈകുന്നേരം 5മണി.
ഡിസ്ട്രിക്ട് മിഷൻ കോർഡിനേറ്റർ : യോഗ്യത : സോഷ്യൽ സയൻസസ്/ലൈഫ് സയൻസസ്/ന്യൂട്രീഷ്യൻ/ മെഡിസിൻ/ ഹെൽത്ത് മാനേജ്‌മെന്റ്/ സോഷ്യൽ വർക്ക് / റൂറൽ മാനേജ്‌മെന്റ് എന്നിവയിൽ ബിരുദം. സർക്കാർ മേഖലയിൽ / എൻ.ജി.ഒ കളിൽ  സമാന മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. പ്രതിഫലം : 35000 രൂപ. അക്കൗണ്ട്സ്  അസിസ്റ്റന്റ് - യോഗ്യത: അക്കൗണ്ട്സിൽ അല്ലെങ്കിൽ അക്കൗണ്ട്സ് വിഷയമായി വരുന്ന സമാന മേഖലയിൽ ബിരുദം/ഡിപ്ലോമ. സർക്കാർ മേഖലയിൽ / എൻ.ജി.ഒകളിൽ സമാന മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. പ്രതിഫലം : 22000 രൂപ.
അപേക്ഷകൾ ജില്ലാ വനിത ശിശു വികസന ഓഫീസർ, രണ്ടാം നില, ബി ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്, പിൻ-673020 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495-2370750, dwcdokkd@gmail.com 

 

റീ ടെണ്ടർ നോട്ടീസ് 

തോടന്നൂർ ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലെ തിരുവളളൂർ, ആയഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും റീ-ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ തീയ്യതി മെയ് 22. കൂടുതൽ വിവരങ്ങൾക്ക് - 0496-2592722

 

അപേക്ഷ ക്ഷണിച്ചു 

പുകയിലരഹിത ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ  സ്ട്രീറ്റ് പ്ലേ നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. വിഷയം: നമുക്ക് ഭക്ഷണമാണ് വേണ്ടത് പുകയില അല്ല. അപേക്ഷകർ മുമ്പ് ചെയ്ത ഏതെങ്കിലും ഒരു വീഡിയോ സഹിതമുള്ള അപേക്ഷ ntcpkkd@gmail.com എന്ന വിലാസത്തിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് :9539506830

date