Skip to main content

എന്റെ കേരളം പ്രദർശന വിപണന മേള: ശ്രദ്ധേയമായി സിവിൽ സർവീസ് അക്കാദമി സ്റ്റാൾ

 

സിവിൽ സർവീസ് മോഹവുമായി നടക്കുന്ന കുട്ടികൾക്കും ഉദ്യോ​ഗാർത്ഥികൾക്കും ആശ്രയകേന്ദ്രമായി എന്റെ കേരളം പ്രദർശന വിപണന മേളയിലെ കേരള സംസ്ഥാന സിവിൽ സർവ്വീസ് അക്കാദമി സ്റ്റാൾ. സിവിൽ സർവീസുമായി ബന്ധപ്പെട്ടുള്ള സംശയ നിവാരണത്തിനായി വിദഗ്ദരുടെ സേവനമാണ് സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ ചോദ്യങ്ങൾക്ക് ശരിയുത്തരം പറയുന്നവർക്കായി സമ്മാനവുമുണ്ടിവിടെ. 

സംസ്ഥാന സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യൂക്കേഷന്‍ കേരളയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് കേരള സംസ്ഥാന സിവിൽ സർവ്വീസ് അക്കാദമി. കുറഞ്ഞ ഫീസില്‍ മികച്ച പരിശീലനത്തിലൂടെ ഉദ്യോ​ഗാർത്ഥികളെ സിവില്‍ സര്‍വീസ് ലോകത്തേക്ക് എത്തിക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. എട്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ ഇവിടെ ലഭ്യമാണ്. നാല് ബാച്ചുകളിലായാണ് ക്ലാസുകൾ നൽകുന്നത്. 

എട്ട് മുതൽ എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു, ബിരുദ വിദ്യാർത്ഥികൾക്ക് നേരിട്ട് പ്രവേശനം നേടാം. ബിരുദം പൂർത്തിയാക്കിയവർക്ക് എൻട്രൻസ് പരീക്ഷയിലൂടെയാണ് പ്രവേശനം. സിവിൽ സർവ്വീസ് പരീക്ഷയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി നിരവധി പേരാണ്  സ്റ്റാളിലെത്തുന്നത്.

date