Skip to main content

സ്റ്റാളുകൾ തുറന്നു; തിരക്കേറി

 

കോട്ടയം : സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സ്റ്റാളുകളുടെ ഉദ്ഘാടനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. വിവിധ സ്റ്റാളുകളും പവലിയനുകളും സന്ദർശിച്ച  മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടയം നാഗമ്പടത്താണ് എന്റെ  കേരളം പ്രദർശന വിപണന മേള 2023 നടക്കുന്നത്. വ്യവസായ, വിവിധവകുപ്പുകളുടെ തീം സ്റ്റാൾ, ടൂറിസം മേള, ശാസ്ത്ര സാങ്കേതിക പ്രദർശനം, ഭക്ഷ്യമേള, സേവന സ്റ്റാളുകൾ എന്നിവ മേളയുടെ മുഖ്യ ആകർഷണമാണ്. സർക്കാർ ചീഫ് ഡോ: എൻ ജയരാജ്, എം.എൽ.എമാരായ സി കെ ആശ, ജോബ് മൈക്കിൾ, ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ തുടങ്ങിയവരും മന്ത്രിക്കൊപ്പം സ്റ്റാളുകൾ സന്ദർശിച്ചു.

date