Skip to main content

എക്സൈസ് ഓഫീസർ - ശാരീരിക അളവെടുപ്പ്

 

കോട്ടയം: ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി - പുരുഷൻ )(കാറ്റഗറി നമ്പർ 538/2019) തസ്തികയുടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ശാരീരിക അളവെടുപ്പിൽ യോഗ്യത നേടാതെ അപ്പീൽ നൽകി കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ച   ഉദ്യോഗാർത്ഥികൾക്കായുള്ള ശാരീരിക പുനരളവെടുപ്പ് മേയ്‌ 18ന് രാവിലെ 10.30 ന് കേരള പി.എസ്.സിയുടെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ  നടത്തും.ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 08:30 ന് ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം.ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികൾക്ക്  എസ്.എം.എസായും പ്രൊഫൈലിലൂടെയും ലഭ്യമാക്കിയിട്ടുണ്ട്. 
 

date