Skip to main content

മാലിന്യമുക്ത രാമനാട്ടുകര - ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു

 

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി വലിച്ചെറിയൽ മുക്ത പ്രദേശങ്ങൾ സൃഷ്ടിക്കുന്നതിനായി രാമനാട്ടുകര നഗരസഭ ബസ് സ്റ്റാൻഡിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. നഗരസഭാ ചെയർപേഴ്സൺ ബുഷ്റ റഫീക്ക് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ സുരേഷ് കുമാർ , പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ അബ്ദുൾ ലത്തീഫ് പി.കെ, കൗൺസിലർമാരായ സലീം, ജുബൈരിയ, ഹെൽത്ത് സൂപ്പർവൈസർ സത്യൻ, എച്ച്.ഐ ശിവൻ, നവകേരളം റിസോഴ്സ് പേഴ്സൺ പ്രിയ പി, ജെ.എച്ച് ഐമാരായ സുബ്ബറാം, വിശ്വഭരൻ, വ്യാപാരി വ്യവസായി പ്രതിനിധികളായ അജ്മൽ, മോഹനൻ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമസേനാംഗങ്ങൾ, ആശ വർക്കർമാർ എന്നിവർ പങ്കെടുത്തു.

date