Skip to main content

ബീച്ചിൽ പാട്ടിന്റെ  ആഘോഷരാവ്  തീർത്ത് യുമ്ന അജിനും സംഘവും

 

എന്റെ കേരളം പ്രദർശന - വിപണന മേള കാണാൻ ബീച്ചിലെത്തിയ ആയിരങ്ങളിൽ  ആവേശത്തിന്റെ ആഘോഷരാവ് തീർത്ത് ഗായിക യുമ്ന അജിനും സംഘവും.  സംസ്ഥാന സർക്കാരിൻ്റെ  രണ്ടാം വാർഷികത്തിന്റെ ഭാഗമായി ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ   നടന്ന സാംസ്കാരിക സായാഹ്നത്തിലാണ് നിരവധി റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ഗായിക യുമ്ന അജിനും സംഘവും കോഴിക്കോട് കടപ്പുറത്ത്  പാട്ടിന്റെ  തിരയിളക്കം തീർത്തത്.

ഹിന്ദിയും മലയാളവും തമിഴും ഖവാലിയും തുടങ്ങിയ  ഫാസ്റ്റ്, മെലഡി നമ്പറുകൾ ആലപിച്ച്  ഒഴുകിയെത്തിയ ആൾക്കൂട്ടത്തെ ഒന്നടങ്കം  ആവേശം കൊള്ളിക്കുന്നതായിരുന്നു ഓരോ പാട്ടുകളും. കാണികളിലേക്ക് ഇറങ്ങിച്ചെന്നും  നൃത്ത ചുവടുകൾ വെച്ചും ഗായകരും  ഓരോ പാട്ടുകൾ തീരുമ്പോൾ  കയ്യടികൾ നൽകി നിറഞ്ഞ പ്രോത്സാഹനവുമായി  സദസ്സും   പാട്ടുകൾ അവസാനിക്കും വരെ കൂടെ ചേർന്നു.

കോഴിക്കോടിന്റെ പ്രിയപ്പെട്ട  എം. എസ്  ബാബുരാജിന്റെ ഉമ്മക്കും ബാപ്പക്കും...
റഫി സാഹിബിന്റെ പർദാഹേ പർദാഹേ...
നുസ്റത് ഫത്തേഹ് അലി ഖാൻ അനശ്വരമാക്കിയ തൂ കുജ മൻ കുജ....
ഉന്നെ താരാട്ടും സംഗീതവും നാനല്ലവാ... ഈ വാനിൻ തീരം തെളിയുന്നു... ഒരു പുഷ്പം മാത്രമെൻ...സുലേഖ മൻസിലിലെ ഹാലാകെ മാറുന്നു.. തുടങ്ങിയ  ഗാനങ്ങളും  എൺപതുകളിൽ 
കിഷോർ കുമാർ, ലതാ മങ്കേഷ്കർ, ആശാ, മുകേഷ് എന്നിവർ അനശ്വരമാക്കിയ യെരാ  തേ മോസം..., അപ്നെ തോ ജസേ സേ , 
ആനേ സേ ഉസ്കി ആയേ ബഹാർ  തുടങ്ങി ഒരുപിടി ഗാനങ്ങളും  ആലപിച്ചു.  യുമ്നയുടെ സഹോദരി കൂടിയായ ഹെല്ല മെഹക്ക്,  ഗായക ദമ്പതികളായ റമീസ്, രിയാന റമീസ് എന്നിവരും ഗാനങ്ങൾ ആലപിച്ചു.

date