Skip to main content

ക്ഷേമനിധി ബോർഡ് ഇ-ഓഫീസ് ഉദ്ഘാടനം

     കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നതിന്റെയും തൊഴിലാളികളുടെ മക്കൾക്കുള്ള പഠനോപകരണവിതരണം, കംപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റം ആൻഡ് ടോൾ ഫ്രീ നമ്പർ അവതരണം എന്നിവയുടെയും സംസ്ഥാനതല ഉദ്ഘാടനം മേയ് 19ന് വൈകീട്ട് 3ന് അയ്യൻകാളി ഹാളിൽ നടക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും.

പി.എൻ.എക്‌സ്. 2209/2023

date