Skip to main content

ഭിന്നശേഷി അവകാശനിയമ ബോധവത്കരണ ക്ലാസ്

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ പരിപാടിയിലുൾപ്പെടുത്തി സംഘടിപ്പിക്കുന്ന ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ നാളെ (മേയ് 19)  രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ ഭക്ഷ്യവിതരണ മന്ത്രി ജി.ആർ അനിൽ അദ്ധ്യക്ഷത വഹിക്കും. 2016 ലെ ഭിന്നശേഷി അവകാശ നിയമത്തെ അടിസ്ഥാനമാക്കിയുള്ള ബോധവത്കരണക്ലാസ് 14 ജില്ലകളിലെയും സിവിൽ സ്‌റ്റേഷൻ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ചു വരികയാണ്. സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളുമായി സഹകരിച്ചാണ് ക്ലാസ് സംഘടിപ്പിക്കുന്നത്.

പി.എൻ.എക്‌സ്. 2212/2023

date