Post Category
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ 7 മത് സിറ്റിംഗ്
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ മേയ് 24 ന് (ബുധനാഴ്ച) രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തുന്നു. സിറ്റിംഗിൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിലെ മാനദണ്ഡങ്ങൾ പരിഷ്ക്കരിക്കുന്നത് സംബന്ധിച്ച വിഷയം പരിഗണിക്കും. സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി.ശശിധരൻ, മെമ്പർമാരായ ഡോ. എ.വി ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്. 2216/2023
date
- Log in to post comments