Skip to main content

കരുതലും കൈത്താങ്ങും അദാലത്ത്: സഹോദരിയുടെ മുടങ്ങിയ പെൻഷൻ ലഭിക്കുമെന്ന ആശ്വാസത്തിൽ വിഷ്ണു നമ്പൂതിരി

 

മുടങ്ങികിടക്കുന്ന സഹോദരിയുടെ പെൻഷൻ തുടർന്നും ലഭിക്കുമെന്ന ആശ്വാസത്തിൽ അദാലത്ത് വേദിയിൽ നിന്നും മടങ്ങി വിഷ്ണു നമ്പൂതിരി. ആലുവ സ്വദേശിയായ സി.പി ശ്രീദേവിയുടെ പെൻഷൻ മുടങ്ങിയെന്ന പരാതി പരിഗണിച്ച മന്ത്രി പി.രാജീവ് പെൻഷൻ തുടർന്നും ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ആലുവ മഹാത്മാഗാന്ധി ടൗൺഹാളിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിലാണ് പാറക്കാട്ട് മനയിലെ വിഷ്ണു നമ്പൂതിരിയുടെ പരാതിക്ക് പരിഹാരമായത്.

ഭിന്നശേഷിക്കാരനായ വിഷ്ണു നമ്പൂതിരിയുടെ സഹോദരിക്ക്  ലഭിച്ചുകൊണ്ടിരുന്ന അവിവാഹിതയ്ക്കുള്ള പെൻഷനാണ് കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ മുടങ്ങിയത്.  ശ്വാസകോശ സംബന്ധമായ അസുഖത്താൽ ബുദ്ധിമുട്ടിലായ ശ്രീദേവിയുടെ ചികിത്സയ്ക്കായും ഭാരിച്ച ചെലവുണ്ട്.

date