Skip to main content

കരുതലും കൈത്താങ്ങും അദാലത്ത്:   മന്ത്രി ഇടപെട്ടു; മേരിക്ക് കോഴിഫാം തുടങ്ങാൻ ലൈസൻസ്

 

ആറു വർഷമായി കോഴിഫാം നടത്തുന്ന മേരിക്ക് നിലവിലുള്ള ഫാമിനോട് ചേർന്ന്  നിർമ്മിച്ച ഫാമിന് അദാലത്ത് വേദിയിൽ ഉടൻ ലൈസൻസ്. നാളുകളായി ലഭിക്കാതിരുന്ന സംരംഭക ലൈസൻസിനാണ് ആലുവ താലൂക്ക് അദാലത്തിൽ പരിഹാരമായത്.

തുറവൂർ ഗ്രാമപഞ്ചായത്തിലെ കൊല്ലെലിൻ വീട്ടിൽ കെ.സി ജോസും ഭാര്യ മേരിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി പി.പ്രസാദ് കോഴിഫാം നടത്തുവാനുള്ള ലൈസൻസ് നൽകിയത്. 

ആറു വർഷമായി കോഴിഫാം നടത്തുന്ന ഇവർ സബ്സിഡി ലഭിച്ചതിനെ തുടർന്നാണ് രണ്ട് ഫാം കൂടി കൂട്ടിചേർത്തത്. എന്നാൽ പുതുതായി നിർമ്മിച്ച ഫാമിന് പഞ്ചായത്ത് നമ്പർ നൽകിയിരുന്നില്ല.അതിനാൽ കോഴികളെ വളർത്തുന്നതിനുള്ള ലൈസൻസും ലഭിച്ചില്ല. ഇതിന് പരിഹാരമാണ് ആലുവ താലൂക്ക് അദാലത്തിൽ മന്ത്രി നേരിട്ട് നൽകിയത്.

പരാതിക്കാരന്റെ പ്രശ്നം കേട്ടതിനു ശേഷം മന്ത്രി പഞ്ചായത്ത് അധികൃതരെ വിളിച്ചു വരുത്തി തീരുമാനമെടുക്കുകയായിരുന്നു. അദാലത്ത് വേദിയിൽ ഫാം തുടങ്ങുന്നതിനുള്ള ലൈസൻസ് മന്ത്രി പി.പ്രസാദ് നേരിട്ട് നൽകിയാണ് മേരിയേയും ജോസിനെയും മടക്കി അയച്ചത്.

date