Skip to main content

കരുതലും കൈത്താങ്ങും അദാലത്ത്:  നിർധന കുടുംബത്തിന് ഒരു മണിക്കൂറിൽ മുൻഗണനാ റേഷൻ കാർഡ്

 

കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തിൽ മുൻഗണനാ റേഷൻ കാർഡ് അനുവദിക്കണമെന്ന അപേക്ഷയുമായി എത്തിയ കുടുംബത്തിന് ഒരു മണിക്കൂറിൽ  പരിഹാരം ലഭിച്ചത്. 

കാഞ്ഞൂർ, പാറപ്പുറം, തെക്കേവളപ്പിൽ ശ്രീമതി സന്തോഷും ഭർത്താവ് ടി.ജി സന്തോഷുമാണ് മന്ത്രി പി. രാജീവിന് മുൻപിൽ പരാതിയുമായി എത്തിയത്. പലവിധ ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന തങ്ങൾക്ക് എത്രയും വേഗം പരിഹാരം ലഭ്യമാക്കണമെന്നായിരുന്നു  ആവശ്യം. പരാതി പരിഗണിച്ച മന്ത്രി അടിയന്തരമായി പ്രശ്‌നം പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

 തുടർന്നാണ് അതിവേഗത്തിൽ നടപടികൾ പൂർത്തിയാക്കി കുടുംബത്തിന് മുൻഗണനാ റേഷൻ കാർഡ് അനുവദിച്ചത്. പരാതിയുമായി എത്തിയ ദമ്പതികൾ കാർഡുമായാണ് മടങ്ങിയത്. പൊതുവിഭാഗം സബ്സിഡി പട്ടികയിലുള്ള കാർഡിന് പകരമാണ് ഇവർക്ക്  മുൻഗണനാ കാർഡ് നൽകിയത്

date