Skip to main content

കരുതലും കൈത്താങ്ങും അദാലത്ത്  വസ്തുവിന്റെ തണ്ട പേരിലെ തെറ്റ് തിരുത്തിയ ആശ്വാസത്തിൽ ഷിബിൻ

 

പിതാവിന്റെ പേരിലുള്ള വസ്തുവിന്റെ തണ്ട പേരിലുള്ള തെറ്റ് തിരുത്തണമെന്ന ആവശ്യവുമായി കരുതലും കൈത്താങ്ങും ആലുവ താലൂക്കുതല അദാലത്ത് വേദിയിലെത്തിയ മലയാറ്റൂർ സ്വദേശി കോട്ടക്കൽ ഷിബിൻ ആന്റണിയുടെ പരാതിക്ക് പരിഹാരം.  പരാതി വിശദമായി പരിശോധിച്ച് മന്ത്രി പി.രാജീവ് തണ്ട പേരിലുള്ള തെറ്റ് തിരുത്തികൊണ്ടുള്ള ഉത്തരവ് ഷിബിന് കൈമാറി.

 ഷിബിന്റെ പിതാവ് ആന്റണി പൗലോസിന്റെ പേരിലുള്ള സ്ഥലത്തിന്റെ തണ്ടപ്പേര് തെറ്റി കിടക്കുന്നത് ചൂണ്ടിക്കാട്ടി  താലൂക്കിൽ അപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷയിൽ കാലതാമസം നേരിട്ട സാഹചര്യത്തിലാണ് ഷിബിൻ കരുതലും കൈത്താങ്ങും അദാലത്തിൽ പരാതി സമർപ്പിച്ച് മന്ത്രിക്ക് മുന്നിലേക്ക് എത്തിയത്. പരാതിയിൽ ഉടൻ പരിഹാരം ലഭിച്ചതോടെ പ്രശ്നത്തിന് പരിഹാരമായ ആശ്വാസത്തിലാണ് ഷിബിൻ.

date