Skip to main content

കരുതലും കൈത്താങ്ങും അദാലത്ത് ആൻ മരിയക്ക്‌ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാൻ നടപടിക്ക് മന്ത്രിയുടെ  നിർദേശം

 

വീട്ടിലേക്കുള്ള വഴിയിൽ അയൽവാസി അവകാശം ഉന്നയിച്ച് കെട്ടിത്തിരിച്ചതോടെ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന അപേക്ഷയുമായാണ് പന്ത്രണ്ടാം ക്ലാസുകാരി ആൻമേരി ഷാജു കരുതലും കൈത്താങ്ങും ആലുവ താലൂക്ക് തല അദാത്ത് വേദിയിലേക്ക് എത്തിയത്. ആൻ മരിയയുടെ പരാതി പരിശോധിച്ച മന്ത്രി പി. രാജീവ്‌ ആവശ്യമായ നടപടികൾ സ്വീകരിച്ച് ആൻ മരിയക്കും കുടുംബത്തിനും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കാൻ സബ് കളക്ടറെ ചുമതലപ്പെടുത്തി.

 നെടുമ്പാശ്ശേരി പഞ്ചായത്ത് അകപ്പറമ്പിലാണ് ആൻ മരിയയും കുടുംബവും താമസിക്കുന്നത്. വീടിനോട് ചേർന്ന് ഒഴുകുന്ന തോടിന്റെ നടവരമ്പാണ് ആൻ മരിയയുടെ വീട്ടിലേക്കുള്ള വഴി. നിലവിലുള്ള വഴിയിൽ അവകാശമുന്നയിക്കുന്ന അയൽവാസി  ഇടിച്ചു കളഞ്ഞ് വഴിയുടെ വീതി കുറച്ച് കമ്പിവേലി
സ്ഥാപിച്ചതോടെ സ്കൂളിൽ പോകാനും മറ്റും ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നു ആൻ മരിയ. മഴക്കാലത്ത് തോട്ടിൽ നിന്ന് വെള്ളം കയറുന്നതോടുകൂടി ഇടുങ്ങിയ വഴിയിലൂടെയുള്ള യാത്ര പ്രതിസന്ധിയിലാണ്. ഈ ഭൂമിയിലൂടെ പൈപ്പ് ഇടാൻ  അയൽവാസി പ്രശ്നമുണ്ടാക്കുന്നത് മൂലം കുടിവെള്ള കണക്ഷനും കിട്ടാത്ത അവസ്ഥയിലാണ്  ആൻ മരിയയും കുടുംബവും.  തന്റെ പരാതിക്ക് പരിഹാരമാകും എന്ന പ്രതീക്ഷയോടെ അദാലത്ത് വേദിയിലെത്തിയ ആൻ മരിയ പരാതിക്ക് പരിഹാരം ലഭിക്കുമെന്നുള്ള സന്തോഷത്തിലാണ് അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്.

date