Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ഈ വർഷത്തെ ട്രോളിംഗ് നിരോധന കാലയളവിൽ എറണാകുളം ജില്ലയിൽ കടൽ പട്രോളിംഗിനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നതിന് യന്ത്രം ഘടിപ്പിച്ചിട്ടുളള വള്ളം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു.  

ജൂൺ 2023 ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധ രാത്രി വരെയുളള കാലയളവിലേയ്ക്ക് 9.9 എച്ച്.പി. ഔട്ട് ബോർഡ് യന്ത്രം ഘടിപ്പിച്ചിട്ടുളള വളളമാണ് വാടകയ്ക്ക് ആവശ്യം.മെയ് 24 വൈകിട്ട്  മൂന്നിന്  മുമ്പായി വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ ക്വട്ടേഷൻ ലഭിക്കണം. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2502768. 

date