Skip to main content
ഭിന്നശേഷി അവകാശ സംരക്ഷണ നിയമ ബോധവത്കരണ ക്ലാസ് കളക്ടർ വി ആർ കൃഷ്ണ തേജ ഉദ്‌ഘാടനം ചെയ്യുന്നു

ഭിന്നശേഷി അവകാശ നിയമ ബോധവത്കരണം

സാമൂഹ്യ നീതി വകുപ്പ്, ഭിന്നശേഷി കമ്മീഷണറേറ്റ്, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി എന്നിവ സംയുക്തമായി ഭിന്നശേഷി അവകാശ സംരക്ഷണ നിയമം എന്ന വിഷയത്തിൽ സർക്കാർ ജീവനക്കാർക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. 

കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ ഉദ്‌ഘാടനം ചെയ്തു. ഭിന്നശേഷി കമ്മീഷൻ റിസോഴ്സ് പേഴ്സൺ ഗോപി രാജ് ക്ലാസ്സെടുത്തു. അഡി.ജില്ലാ മജിസ്‌ട്രേറ്റ് ടി മുരളി അധ്യക്ഷനായി. സബ് ജഡ്ജ് ടി മഞ്ജിത് മുഖ്യാതിഥിയായി. ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോയ്‌സി സ്റ്റീഫൻ, ഭിന്നശേഷി കമ്മീഷണറേറ്റ് മെമ്പർ സീനിയർ സൂപ്രണ്ട് സിന്ധു പാഡു, ജില്ലാ സാമൂഹ്യനീതി ഓഫീസ് ജൂനിയർ സൂപ്രണ്ട് സിനോ സേവി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിവിധ വകുപ്പുകളിൽ നിന്നായി 150 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.

date