Skip to main content

ആയഞ്ചേരി സ്റ്റാൻഡിൽ ഇനി ബസ്സുകള്‍ കയറും

 

ആയഞ്ചേരി ഗ്രാമപഞ്ചായത്ത്  ബസ് സ്റ്റാൻഡ് ഉടൻ  ഉപയോഗപ്രദമാക്കണമെന്ന് എംഎല്‍എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ നിർദേശം നല്‍കി. വടകര ടൗണ്‍ഹാളില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ ആയഞ്ചേരി പഞ്ചായത്തിലെ കടമേരി സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ സദാനന്ദൻ നൽകിയ  അപേക്ഷയിലായിരുന്നു എം എൽ എ യുടെ നിർദേശം.

ബസ്സുകള്‍ ഇപ്പോഴും ടൗണിൽ പാര്‍ക്ക് ചെയ്യുന്നത് കാരണമുണ്ടാകുന്ന ഗതാഗത കുരുക്കും പരാതിയില്‍ ഉന്നയിച്ചു. പരാതി കേട്ട  എംഎല്‍എ അടിയന്തിരമായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിളിച്ചുചേര്‍ത്ത്  പ്രശ്‌നം പരിഹരിക്കുന്നതിന് ആര്‍ടിഒയെ ചുമതലപ്പെടുത്തി. ആയഞ്ചേരി ടൗണിലെ ട്രാഫിക് ബ്ലോക്കിനു ഉടൻ പരിഹാരം ഉണ്ടാകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു.

date