Skip to main content

സുഡാൻ ആഭ്യന്തര കലാപത്തിൽ  മരിച്ച കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് (19/05/2023)  രാത്രി  കോഴിക്കോട് എത്തിക്കും

 

 
ന്യൂഡൽഹി : സുഡാൻ ആഭ്യന്തര കലാപത്തിൽ 
വെടിയേറ്റ് മരിച്ച കണ്ണൂർ ആലക്കോട്  സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ (48) മൃതദേഹം ഇന്ന്  രാത്രി 9.5 ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന് റോഡ് മാർഗ്ഗം വീട്ടിലെത്തിക്കുന്നതാണ്.
വൈകുന്നേരം ആറു മണിക്ക് ഡൽഹിയിൽ നിന്നും പുറപ്പെടുന്ന
 ഇൻഡിഗോ 6E 5913 വിമാനത്തിലാണ്  മൃതദേഹം നാട്ടിലെത്തിക്കുന്നത്. 213 പേരുടെ
സംഘത്തിലുണ്ടായിരുന്ന ഏക 
മലയാളി കണ്ണൂർ പഴയങ്ങാടി സ്വദേശി  മുഹമ്മദ് റിയാസും  ഇതേ വിമാനത്തിലാണ്  നാട്ടിൽ എത്തുന്നത്.

പി ആർ ഒ
നോർക്ക

date