Skip to main content

തീരസദസ്സ്  നാളെ (മെയ് 20) വടകരയിൽ

 

തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടക്കുന്ന തീരസഭ അദാലത്ത് നാളെ (മെയ് 20) വടകരയിൽ നടക്കും. 

രാവിലെ 9.30 മുതൽ വടകര ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ചർച്ചയും തുടർന്ന് വടകര ടൗൺഹാളിൽ   തീരസദസ്സും നടക്കും. തീര സദസ്സിന്റെ  ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും.

കെ.കെ രമ എം എൽ എ, ജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, മൽസ്യ തൊഴിലാളി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.

date