Skip to main content

തീരസദസ്സിന് ശനിയാഴ്ച തലശ്ശേരിയില്‍ തുടക്കമാവും

തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും, തീരദേശ മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കി പരിഹരിക്കുന്നതിനും സര്‍ക്കാറിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നതിനുമായി ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തില്‍ സംഘടിപ്പിക്കുന്ന തീരസദസ്സിന് ശനിയാഴ്ച തലശ്ശേരിയില്‍ തുടക്കമാവും. ജനപ്രതിനിധികളേയും വിവിധ വകുപ്പ് മേധാവികളേയും പങ്കെടുപ്പിച്ചുകൊണ്ട് തീരദേശമേഖലയിലെ ആറ് മണ്ഡലങ്ങളിലാണ് തീരസദസ്സ് നടത്തുക. തലശ്ശേരി മണ്ഡലത്തില്‍ മെയ് 20ന് ശനിയാഴ്ച ഉച്ച മൂന്ന് മണിക്ക് തലശ്ശേരി പാരീസ് റെസിഡെന്‍സിയില്‍ ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയും വൈകീട്ട് 4.30ന് ചാലില്‍ ഗോപാലപേട്ട ഫിഷ് ലാന്റിംഗ് സെന്ററില്‍ മത്സ്യത്തൊഴിലാളി സംഗമവും നടക്കും. ധര്‍മ്മടം മണ്ഡലത്തില്‍ മെയ് 21ന് രാവിലെ 9.30ന് ധര്‍മ്മടം ഗവ. ബ്രണ്ണന്‍ കോളേജില്‍ ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയും 11 മണിക്ക് ഗവ. ബ്രണ്ണന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ മത്സ്യത്തൊഴിലാളി സംഗമവും നടക്കും. കണ്ണൂര്‍ മണ്ഡലത്തില്‍ മെയ് 21ന് ഉച്ച മൂന്നിന് തയ്യില്‍ ശ്രീ കൂര്‍മ്പ അരയസമാജം ഓഡിറ്റോറിയത്തില്‍ ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയും വൈകീട്ട് 4.30ന് തയ്യില്‍ സെന്റ് ആന്റണീസ് യു പി സ്‌ക്കൂളില്‍ മത്സ്യത്തൊഴിലാളി സംഗമവും നടക്കും.
അഴീക്കോട് മണ്ഡലത്തില്‍ മെയ് 22ന് രാവിലെ 9.30ന് മീന്‍കുന്ന് ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയും 11 മണിക്ക് നീര്‍ക്കടവ് ഫിഷറീസ് എല്‍ പി സ്‌കൂളില്‍ മത്സ്യത്തൊഴിലാളി സംഗമവും നടക്കും. കല്ല്യാശ്ശേരി മണ്ഡലത്തില്‍ മെയ് 22ന് ഉച്ച മൂന്നിന് ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയും വൈകീട്ട് 4.30ന് പുതിയങ്ങാടി ബസ്സ്റ്റാന്റ് പരിസരത്ത് മത്സ്യത്തൊഴിലാളി സംഗമവും നടക്കും. അവസാനമായി പയ്യന്നൂര്‍ മണ്ഡലത്തില്‍ മെയ് 23ന് രാവിലെ 9.30ന് കുന്നരു ടാഗോര്‍ സ്മാരക വായനശാലയില്‍ ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയും രാവിലെ 11 മണിക്ക് ഏഴിമല ഇംഗ്ലീഷ് സ്‌കൂള്‍ കക്കംപാറയില്‍ മത്സ്യത്തൊഴിലാളി സംഗമവും നടക്കും.
പരിപാടിയുടെ നടത്തിപ്പിനായി എം.എല്‍.എ മാരുടെ അധ്യക്ഷതയില്‍ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു. തീരസദസ്സ് പരിപാടിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി നിയോജക മണ്ഡലത്തില്‍ 148 പരാതികളും ധര്‍മ്മടം മണ്ഡലത്തില്‍ 77 പരാതികളും കണ്ണൂര്‍ മണ്ഡലത്തില്‍ 79 പരാതികളും അഴീക്കോട് മണ്ഡലത്തില്‍ 187 പരാതികളും കല്ല്യാശ്ശേരി മണ്ഡലത്തില്‍ 139 പരാതികളും പയ്യന്നൂര്‍ മണ്ഡലത്തില്‍ 166 പരാതികളും കൂടി ആകെ 796 പരാതികള്‍ ലഭ്യമായിട്ടുണ്ട്

date