Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 19-05-2023

ഡാറ്റാ എന്‍ട്രി നിയമനം

അഴീക്കോട് ഗ്രാമ പഞ്ചായത്ത് വസ്തു നികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണം, ഡാറ്റാ എന്‍ട്രി നടത്തുന്നതിനായി സിവില്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ /ഐ ടി ഐ ഡ്രാഫ്ട്‌സ്മാന്‍/ സിവില്‍ ഐ ടി ഐ സര്‍വ്വെയര്‍ എന്നീ യോഗ്യതയുള്ളവരെ ആവശ്യമുണ്ട്. താല്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം മെയ് 25ന് 11 മണിക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ഗ്രാമ
പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാണ്.

ടെണ്ടര്‍

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ജില്ലാ മാനസികാരോഗ്യപരിപാടിയുടെ ഭാഗമായ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ പയ്യന്നൂര്‍ മുത്തിയില്‍ പ്രവര്‍ത്തിക്കുന്ന പകല്‍ വീട്ടിലെ അന്തേവാസികള്‍ക്ക്  ആറ് മാസത്തേക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 30ന് രാവിലെ 11.30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി എം എച്ച് പിയുടെ (റൂം നമ്പര്‍ 115) ഓഫീസുമായി ബന്ധപ്പെടുക.

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ പാട്യം ചെറുവാഞ്ചേരി ഡെകെയര്‍ സെന്ററിലേക്ക് 12 സീറ്റുള്ള വാഹനം (ടെമ്പോ ട്രാവലര്‍) കരാറടിസ്ഥാനത്തില്‍  ആറ് മാസത്തേക്ക് വാടകക്ക് ലഭിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 30ന് രാവിലെ 12 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി എം എച്ച് പിയുടെ (റൂം നമ്പര്‍ 115) ഓഫീസുമായി ബന്ധപ്പെടുക.

സ്വയം തൊഴില്‍ വായ്പ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനിത വികസ കോര്‍പ്പറേഷന്‍ 18 മുതല്‍ 55 വയസ്സ് പ്രായമുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. വസ്തു അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം അനിവാര്യം. www.kswdc.org എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷഫോം ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍ 0497 2701399, 9496015014. താല്പര്യമുള്ളവര്‍ കണ്ണൂര്‍ പള്ളിക്കുന്നിലെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. വിലാസം. കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസ് കണ്ണൂര്‍, പള്ളിക്കുന്ന് പി ഒ

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി ത്രിവത്സര ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍, സേലം (തമിഴ്‌നാട്), ഗഡക്(കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്)
എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജികളില്‍ നടത്തിവരുന്ന എ ഐ സി ടി അംഗീകാരമുള്ള ത്രിവത്സര ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ
ക്ഷണിച്ചു. എസ് എസ് എല്‍ സി അഥവാ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച്
പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2023 ജൂലൈ 1ന് 15 വയസ്സിനും 23 വയസ്സിനും മദ്ധ്യേ
ആയിരിക്കണം. പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് പരമാവധി പ്രായം 25 വയസ്. 20 ശതമാനം സീറ്റുകള്‍
നെയ്ത്തു വിഭാഗത്തില്‍പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ കേരള ഗവണ്‍മെന്റ്
സംവരണതത്വം അനുസരിച്ചുള്ള സംവരണവും അനുവദിക്കും. കണ്ണൂരിലെ ആകെയുള്ള 40 സീറ്റില്‍ 30 സീറ്റ് കേരളത്തില്‍ നിന്നുള്ളവര്‍ക്കും തമിഴ്‌നാട്-6, കര്‍ണ്ണാടക-2, പോണ്ടിച്ചേരി-2, എന്നീ അനുപാതത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കുമായി നീക്കിവെച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സേലം-17, വെങ്കിടഗിരി-3, ഗഡക്-3 എന്നീ അനുപാതത്തില്‍  ഐ ഐ എച്ച് ടികളില്‍ പ്രവേശനം ലഭിക്കും. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഗവണ്‍മെന്റ് അനുവദിക്കുന്ന നിരക്കില്‍ സ്റ്റൈപ്പന്റ് ലഭിക്കുന്നതാണ്. അപേക്ഷ നേരിട്ട്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസിലും ഓണ്‍ലൈനായി www.iihtkannur.ac.in എന്ന വെബ്‌സൈറ്റ് വഴിയും സമര്‍പ്പി
ക്കാം. അപേക്ഷഫോറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും, എല്ലാ ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍
നിന്നും, മുകളില്‍ നല്‍കിയ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി മെയ് 26. വിശദവിവരങ്ങള്‍ക്ക് താഴെ പറയുന്ന വിലാസത്തില്‍ ബന്ധപ്പെടുക. എക്‌സിക്യൂട്ടിവ് ഡയരക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, കിഴുന്ന പി ഓ, തോട്ടട, കണ്ണൂര്‍ 7. ഫോണ്‍ 0497 2835390, 0497 2965390

അഥിതി അധ്യാപകരെ നിയമിക്കുന്നു

പെരിങ്ങോം ഗവ. കോളേജില്‍ 2023-24 അധ്യായന വര്‍ഷത്തേക്ക് ഇംഗ്ലീഷ്, മലയാളം, ഹിന്ദി,
ഹിസ്റ്ററി, ജേണലിസം എന്നീ വിഷയങ്ങളിലേക്ക് അഥിതി അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്,
ഹിസ്റ്ററി, ജേണലിസം വിഷയങ്ങളുടെ ഇന്റര്‍വ്യൂ മെയ് 23നും മലയാളം, ഹിന്ദി വിഷയങ്ങളുടെ
ഇന്റര്‍വ്യൂ മെയ് 24നും നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍,
കോഴിക്കോട് പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും
യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ പകര്‍പ്പുകളും സഹിതം മേല്‍ രാവിലെ 11.30ന് പ്രിന്‍സിപ്പല്‍  മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ നെറ്റ്
യോഗ്യത ഇല്ലാത്തവരേയും പരിഗണിക്കും. ഫോണ്‍ നമ്പര്‍ 04985 295440, 8304816712 ഇമെയില്‍ വിലാസം :
govtcollegepnr@gmail.com

ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ നല്‍കല്‍ :ക്യാമ്പ് മെയ് 23ന്

ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് മാനുഫാക്ച്വറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ ഡിഫറെന്റ്‌ലി ഏബിള്‍ഡ് തിരുവനന്തപുരം, നാഷണല്‍ സര്‍വീസ് സ്‌കീം കണ്ണൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനുള്ള നിര്‍ണയ ക്യാമ്പ് മെയ് 23ന് കണ്ണൂര്‍ ഗവ. ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ 3 വരെയാണ് ക്യാമ്പ് നടക്കുക. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 40 ശതമാനമോ അതിലധികമോ വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഒരു ഫോട്ടോ എന്നിവയുമായി എത്തിച്ചേരേണം. ഫോണ്‍. 9562495605,8590516669

പ്രവേശനം അനുവദിക്കും

അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരുന്ന ഏഴരക്കുണ്ട് റിഫ്രഷ്‌മെന്റ് സെന്ററില്‍ മെയ് 20 ശനിയാഴ്ച മുതല്‍ വിനോദസഞ്ചാരികള്‍ക്ക് ടിക്കറ്റ് മുഖേന പ്രവേശനം അനുവദിക്കും. ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിംങ് സൗകര്യവും ഇതിനോടൊപ്പം ആരംഭിക്കുന്നതാണ്.

വൈദ്യുതി മുടങ്ങും
 

പയ്യന്നൂര്‍ സെക്ഷന്‍ പരിധിയിലെ പെരുമ്പ കെഎസ്ആര്‍ടിസി, മാര്‍ക്കറ്റ്, സെഞ്ച്വറി, റിയാദ് മാള്‍, പി ഡബ്ല്യു ഡി ഓഫീസ്, മുന്‍സിപ്പല്‍ ഓഫീസ് പരിസരം,തായത്ത് വയല്‍ ഭാഗങ്ങളില്‍ മെയ് 20ന് രാവിലെ എട്ടര മുതല്‍ രണ്ടര വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ടിക്കല്‍ സെക്ഷന്‍ പരിധിയിലെ പാട്യം റോഡ്, മതുകോത്ത്, ചേലോറ, ശ്രീരോഷ് 1,2,3,  പെരിങ്ങളായി, സൂര്യ1, സൂര്യ 2, വലിയ കുണ്ട് കോളനി, നവഭാരത് കളരി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധികളില്‍ മെയ് 20ന് രാവിലെ ഏഴ് മണി  മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ കോളനി ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മെയ് 20 ന് രാവിലെ എട്ട് മണി  മുതല്‍ 10 മണി വരെയും മാവിലാച്ചാല്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ പത്ത് മണി മുതല്‍ മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആര്‍ കെ ബേക്കറി, ഇ എസ് ഐ, ഫാഷന്‍ടെക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ മെയ് 20ന് രാവിലെ എട്ടര മുതല്‍ പത്ത് മണി വരെയും ഉറുമ്പച്ചന്‍കോട്ടം, ഉദയമംഗലം, താഴെമണ്ഡപം, ഏഴര, സലഫിപള്ളി, മുനമ്പ്, ബത്തമുക്ക് എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ രാവിലെ 9.30  മുതല്‍ 1മണി വരെയും.  ആലിങ്കല്‍, ഭഗവതിവില്ല, ബ്ലോക്ക്, ജിസണ്‍സ്-1, ജിസണ്‍സ് -2 രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 2 മണി  വരെയും. ജവാന്റോഡ്, കിഴുന്നപ്പാറ, കിഴുന്നപള്ളി 12 മണി മുതല്‍ 3 മണി വരെയും. ഭഗവതിമുക്ക്, മന്ദപ്പന്‍കാവ് ഉച്ചക്ക് 1 മണി മുതല്‍ 4 മണി വരെയും വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മെയ് 20ന് ഓഫീസ്, ആനപ്പാലം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7മണി മുതല്‍ 2.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

 

date