Skip to main content

രോഗ പ്രതിരോധത്തിന് നല്ല ഭക്ഷണ ശീലം അനിവാര്യം: സെമിനാര്‍

 

രോഗ പ്രതിരോധത്തിന് നല്ല  ഭക്ഷണ ശീലങ്ങള്‍ അനിവാര്യമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. മാറുന്ന കാലത്തിനനുസരിച്ച് ജീവിതചര്യയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ശരീര ഇന്ദ്രീയങ്ങളെ ശരിയായ രീതിയില്‍ പരിപാലിക്കേണ്ടതിനെക്കുറിച്ചും എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ വിശദീകരിച്ചു. ഓരോ നാടിനും കാലത്തിനും അനുയോജ്യമായ ഭക്ഷ്യരീതിയെ കുറിച്ചും ഭക്ഷണ ശീലങ്ങളെ കുറിച്ചും അറിവ് നല്‍കുന്നത് കൂടിയായിരുന്നു സെമിനാര്‍. ഭക്ഷണം ഉണ്ടാക്കുമ്പോഴും വിളമ്പുമ്പോഴും പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചും സെമിനാറില്‍ വിശദീകരിച്ചു. ഓരോ ഋതുക്കളിലും പാലിക്കേണ്ട ദിനചര്യങ്ങളെക്കുറിച്ചും സെമിനാറില്‍ ചര്‍ച്ചയായി.

സെമിനാര്‍ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ പി ജൈനി അധ്യക്ഷത വഹിച്ചു. ഡോ. സ്‌നാനി സുരേന്ദ്രന്‍, ഡോ. നൗഫല്‍ പനക്കല്‍, ഡോ. വിഎ അനൂപ് എന്നിവര്‍ വിഷയമവതരിപ്പിച്ചു. ഡിഎംഒ ഇന്‍ചാര്‍ജ് ഡോ. കെ ആശ, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാനഫാസ് തയ്യില്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സിജിന്‍ എന്നിവര്‍ സംസാരിച്ചു. 

 

date