Skip to main content

ശ്രീ കാടാമ്പുഴ ഭഗവതി ടെമ്പിൾ ചാരിറ്റബിൾ ഹോസ്പിറ്റൽ ആൻഡ് ഡയാലിസിസ് സെൻററിന്റെ ഉദ്ഘാടനം മെയ് 16ന് മുഖ്യമന്ത്രി നിർവഹിക്കും

ശ്രീ കാടാമ്പുഴ ഭഗവതി ടെമ്പിൾ ചാരിറ്റബിൾ ഹോസ്പിറ്റൽ ആൻഡ് ഡയാലിസിസ് സെൻററിന്റെ ഉദ്ഘാടനം മെയ് 16ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 11.30ന് നടക്കുന്ന പരിപാടിയിൽ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷണൻ അധ്യക്ഷത വഹിക്കും. നിർധനരായ വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ഡയാലിസിസ് സെൻറിൽ ഒരുക്കിയിരിക്കുന്നത്. പരിപാടിയിൽ മന്ത്രി വി അബ്ദുറഹിമാൻ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മുഖ്യാതിഥികളാവും. ജില്ലാ പ്രസിഡൻറ് എം.കെ റഫീഖ, ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി. നന്ദകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജിത നന്നേങ്ങാടൻ, മലബാർ ദേവസ്വം ബോർഡ് സ്്റ്റാൻഡിങ് കമ്മിറ്റി ചെർമാൻ എം. ഗോവിന്ദൻ കുട്ടി തുടങ്ങിയവർ പങ്കെടുക്കും.

date