Skip to main content

ചികിത്സാലയങ്ങൾ രജിസ്റ്റർ ചെയ്യണം

ജില്ലയിലെ എല്ലാ ചികിത്സാലയങ്ങളും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമപ്രകാരം രജിസ്റ്റർ ചെയ്യണമെന്ന് ഡി.എം.ഒ ഡോ. ആർ. രേണുക അറിയിച്ചു. അലോപ്പതി, ആയുർവേദം, നാച്ചുറോപ്പതി, ഹോമിയോ, സിദ്ധ, യുനാനി വിഭാഗത്തിൽ പെട്ട എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവ രജിസ്റ്റർ ചെയ്യണം. ജില്ലാ കളക്ടർ ചെയർമാനും, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) വൈസ് ചെയർമാനും ഉൾപ്പെടുന്ന സമിതിയാണ്  ജില്ലയിലെ രജിസ്ട്രേഷൻ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത്. keralaclinicalestablishments.gov.in ൽ ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. അപേക്ഷ സമർപ്പിച്ചതിന് ശേഷമുള്ള സംശയങ്ങൾക്കും, അന്വേഷണങ്ങൾക്കും feedback.kcea@kerala.gov.in എന്ന ലിങ്ക് വഴിയും ജില്ലാ മെഡിക്കൽ ഓഫീസ് വഴിയും അറിയാം. ഫോൺ നമ്പർ:0483 2736241.

date