Skip to main content

പൊന്നാനിയുടെ മനസ്സറിഞ്ഞ് എന്റെ കേരളം പ്രദർശന മേള; ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ

തുഞ്ചൻപറമ്പ്, ചമ്രവട്ടം പാലം, ലൈറ്റ് ഹൗസ് തുടങ്ങി പശ്ചാത്തലമാകുന്ന കൂറ്റൻ പ്രവേശന കവാടം തലയുയർത്തി നിൽക്കുന്നു. മലപ്പുറത്തിന്റെ സാംസ്‌കാരിക മഹിമയും കേരളത്തിന്റെ വികസന നേട്ടങ്ങളും എണ്ണിപ്പററഞ്ഞ് പൊന്നാനിയിൽ നടക്കുന്ന 'എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജനത്തിരക്കേറുന്നു. പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് രണ്ട് ദിവസമായി ആരംഭിച്ച ഇരുപതിനായിരത്തിലധികം ആളുകളാണ് ഇതുവരെ സന്ദർശിച്ചത്. ഏഴ് ദിവസങ്ങളിലായി നടക്കുന്ന മേള മെയ് 16നാണ് അവസാനിക്കുക. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ വ്യക്തമാക്കുന്ന സ്റ്റാളുകൾ, സെമിനാറുകൾ, കാർഷിക ഭക്ഷ്യ മേളകൾ, സെമിനാറുകൾ ബിസിനസ് മീറ്റുകൾ എന്നിവയും ജനശ്രദ്ധയാകർഷിക്കുന്നുണ്ട്.

 

date