Skip to main content

ഒരു മിനുട്ട്... ഉപയോഗ ശൂന്യമായ എൽ.ഇ.ഡി ബൾബുകൾ കളയല്ലേ

ഉപയോഗ ശൂന്യമായ എൽ.ഇ.ഡി ബൾബുകൾ ഇനി കളയേണ്ടതില്ല. അതുമായി പൊന്നാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ എത്തൂ... പുതിയതുമായി മടങ്ങൂ. വൈദ്യുതി ഉപയോഗത്തിൽ ഏറ്റവും ലാഭകരമായ എൽ.ഇ.ഡി ബൾബുകൾ ഉപയോഗ ശൂന്യമായാൽ അവ ഇ-വേസ്റ്റായി ഉപേക്ഷിക്കേണ്ടതില്ല. ചെറിയ ചില 'കൈ പണികൾ' നടത്തിയാൽ ഇവ പുനരുപയോഗിക്കാം. ഇത്തരത്തിൽ സ്റ്റാളിലെത്തുന്ന ആർക്കും ബൾബ് റിപ്പയറിങ് മിനുട്ടുകൾക്കുള്ളിൽ സൗജന്യമായി പരിശീലിപ്പിക്കുകയാണ് ഇവിടെയുള്ള ഉദ്യോഗസ്ഥർ. ഇതോടൊപ്പം കുറഞ്ഞ ചെലവിൽ എൽ.ഇ.ഡി ബൾബുകളും അലങ്കാര മാല ബൾബുകളും നിർമിക്കാനും പരിശീലനം നൽകുന്നുണ്ട്. ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനപ്രദമാണ് ഇവ. എനർജി സേവിങ് എന്ന ലക്ഷ്യവുമായി വിവിധ ജില്ലകളിലായി 98,000ത്തിലധികം ആളുകൾക്ക് എൽ.ഇ.ഡി റിപ്പയറിങ് പരിശീലിപ്പിച്ചു കഴിഞ്ഞു. പൊന്നാനിയിലെ എന്റെ കേരളം പ്രദർശന മേള അവസാനിപ്പിക്കുമ്പോഴക്കും ഇത് ഒരു ലക്ഷത്തിലെത്തിക്കുകയാണ് കെ.എസ്.ഇ.ബിയുടെ ലക്ഷ്യം. മേളയ്ക്ക് ശേഷവും ഇതിൽ പരിശീലനം ലഭിക്കാൻ ആഗ്രഹിക്കുന്ന സംഘങ്ങൾക്ക് 9656293976 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ ജില്ലയിലെവിടെയും കെ.എസ്.ഇ ബി ഉദ്യോഗസ്ഥർ വന്ന് പരിശീലനം നൽകുന്നതാണ്.

date