Skip to main content

കുരുന്നുകൾക്കായി കുട്ടി പാർക്ക് ഒരുക്കി പൊന്നാനി നഗരസഭ

എന്റെ കേരളം പ്രദർശന വിപണന വേദിയിൽ കുരുന്നുകൾക്ക് വേണ്ടി ഒരു കുട്ടി പാർക്ക് ഒരിക്കിയിരിക്കുകയാണ് പൊന്നാനി നഗരസഭ. മൂന്ന് മുതൽ പത്ത് വയസ്സു വരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് പാർക്ക് ഒരുക്കിയിട്ടുള്ളത്. ബലൂൺ പാർക്ക്, ജൂനിയർ പ്ലേ സ്റ്റേഷൻ, ട്രംബോളിൻ, ബോൾപൂൾ, റോക്കർ ഫിഷ് തുടങ്ങിയ റെയ്ഡുകളാണ് പാർക്കിൽ സജ്ജമാക്കിയിട്ടുള്ളത്. കുട്ടികളുമായി വരുന്നവർക്ക് ഏറെ ആശ്വാസമാണ് ഇങ്ങനെ ഒരു പാർക്ക്. കുട്ടികൾക്ക് അടിച്ചു പൊളിക്കാൻ പറ്റിയതും അപകടകരമല്ലാത്തതുമായ റെയ്ഡുകൾ സൗജന്യമായി ഉപയോഗിക്കാമെന്നതും ഇതിന്റെ സവിശേഷതയാണ്. മങ്കട ഫോർ കിഡ്‌സ് ആണ് വിപണന മേളയിൽ പൊന്നനി നഗരസഭക്ക് വേണ്ടി ഇങ്ങനെ ഒരു പാർക്ക് ഒരുക്കിയത്. ഗുണനിലവാരമുള്ളതും ശുചീകരിച്ചതുമായ പാർക്കിൽ കുരുന്ന് സന്ദർശകരുടെ തിരക്ക് ഏറിവരികയാണ്.

--

date