Skip to main content

എന്റെ കേരളം പ്രദർശന മേളയിൽ ഇന്ന് (മെയ് 12)

ഇന്ന് രാവിലെ 10.30ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ 'മാറുന്ന കാലത്തെ പൊതുവിദ്യാഭ്യാസം' എന്ന വിഷയത്തിൽ സെമിനാർ നടക്കും. പൊതു വിദ്യഭ്യാസ ഡയറക്ടർ ഡോ. ആർ.കെ ജയപ്രകാശ് ഉദ്ഘാടനവും വിഷയാവതരണവും നടത്തും. ഉച്ചയ്ക്ക് 2.30ന് വനിതാ ശിശു വികസന വകുപ്പിന് കീഴിൽ 'മാറുന്ന കാലഘട്ടവും ഉത്തരവാദിത്വപൂർണ്ണമായ രക്ഷകർതൃത്വവും' എന്ന വിഷയത്തിൽ സെമിനാർ നടക്കും. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30ന് അങ്കണവാടി പ്രവർത്തകർ കോർത്തിണക്കിയ സ്ത്രീ ശാക്തീകരണം ദ്യശ്യാവിഷ്‌കാരം അരങ്ങേറും. വൈകീട്ട് ഏഴിന് ഹൃദ്യം-ഹിഷാം നൈറ്റ്' സംഗീത പരിപാടി നടക്കും. സൗണ്ട് എൻജിനീയറും റിയാലിറ്റി ഷോയിലും മ്യൂസിക് ആൽബത്തിലുമൊക്കെയായി സംഗീത ലോകത്ത് നേരത്തെ തന്നെ സ്ഥാനം പിടിച്ച നവ സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബിന്റെ പാട്ടുകൾ ആസ്വാദകർക്ക് നവ്യാനുഭൂതി നൽകും.

date